അന്തസ്രാവി ഗ്രന്ഥികളും ഹോർമോണുകളും




★അടിയന്തിര ഗ്രന്ഥി - അധിവൃക്ക


★യുവത്വ ഗ്രന്ഥി - തൈമസ്.


★ജൈവ ഘടികാരം - പീനിയൽ ഗ്രന്ഥി.


അധിവൃക്കാ ഗ്രന്ഥി (അഡ്രിനൽ) യുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പിറ്റ്യൂറ്ററി ഹോർമോണാണ് എ.സി.ടി.എച്ച്.


★എ.സി.ടി.എച്ച് അധിവൃക്കാ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളാണ് അഡ്രിനാലിൻ, നോർ അഡ്രിനാലിൻ.


★കഴുത്തിൽ സ്ഥിതി ചെയ്യുന്ന അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ്.


★തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിനാവശ്യമായ മൂലകമാണ് അയൊഡിൻ.


★ഹോർമോണും രാസാഗ്നികളും ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് ആഗ്നേയഗ്രന്ഥി.


★ആഗ്നേയ ഗ്രന്ഥിയിലെ ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ് എന്ന് ഹോർമോണുകളായ ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവ ഉൽപാദിപ്പിക്കുന്നത്.


★തൈറോക്സിന്റെ അഭാവം മൂലമുണ്ടാവുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയിഡിസം.


★മുതിർന്നവരിൽ ഉണ്ടാവുന്ന ഹൈപ്പോ തൈറോയിഡിസം മിക്സെഡിമാ എന്നും കുട്ടികളിൽ ഉണ്ടാവുന്നത് ക്രെട്ടിനിസം എന്നുമറിയപ്പെടുന്നു.


★പ്രമേഹത്തിന് കാരണമാവുന്നത് ഇൻസുലിൻ ഉത്പാദനം കുറയുമ്പോഴാണ്.


★പീനിയൽ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളാണ് മെലാടോണിൻ, സിറാടോണിൻ എന്നിവ.


★പ്രസവം സുഗമമാക്കുന്ന ഹോർമോണാണ് ഓക്സിടോസിൻ.


★ശരീരത്തിലെ ജലം ക്രമീകരിക്കുന്ന ഹോർമോണാണ് വാസോപ്രസിൻ (എ.ഡി.എച്ച്).

★എ.ഡി.എച്ച് കുറയുമ്പോഴുണ്ടാവുന്ന രോഗമാണ് ഡയബറ്റിസ് ഇൻസിപ്പഡസ്.

അന്തഃസാവി, ബഹിർസ്രാവി എന്നീ വിശേഷണങ്ങളുള്ള ഗ്രന്ഥിയാണ് ആഗ്നേയ ഗ്രന്ഥി.



Comments

Post a Comment

Popular posts from this blog

പെരിയാർ

നൃത്തം

ശിലകൾ