പെരിയാർ
★നീളം-244km
★ഉത്ഭവ സ്ഥാനം-പശ്ചിമഘട്ടത്തിലെ ശിവഗിരി കുന്നുകൾ
★ഏറ്റവും ജല സമൃദ്ധമായ നദിയാണ് പെരിയാർ
★ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള നദി
★ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള നദിയാണ് പെരിയാർ
പ്രധാന പോഷക നദികൾ
●മുല്ലയാർ
●മുതിരം പുഴ
●ചെറുതോണിയാർ
●തൊടുപുഴയാർ
●കട്ടപ്പനയാർ
●പെരുന്തുറയാർ
●പെരിഞ്ചാംകുട്ടിയാർ
●പന്നിയാർ
പ്രധാന അണക്കെട്ടുകൾ
●ഇടുക്കി
●പള്ളിവാസൽ
●പൊന്മുടി
●പാട്ടുപ്പെട്ടി
●ചെങ്കുളം
●മുല്ലപ്പെരിയാർ
★ഇടുക്കി,എറണാകുളം ജില്ലകളിലൂടെ ഒഴുകുന്നു
★ആലുവയിൽ വച്ച് മംഗലം പുഴ,മാർത്താണ്ഡം പുഴ എന്നിങ്ങനെ 2 ആയി പിരിയുന്നു
★ശങ്കരാചാര്യർ "പൂർണ്ണ" എന്ന് വിശേഷിപ്പിച്ചിരുന്നു
★അർത്ഥശാസ്ത്രത്തിൽ കൗടില്യൻ "ചൂർണ്ണി" എന്ന് വിശേഷിപ്പിച്ചു
പെരിയാറിന്റെ തീരത്തെ പ്രധാന സ്ഥലങ്ങൾ
●FACT ആലുവ
●മലയാറ്റൂർ പള്ളി
●ആലുവാ ശിവരാത്രി മണപ്പുറം
●പെരിയാർ വന്യജീവി സങ്കേതം
●തട്ടേക്കാട് പക്ഷി സങ്കേതം
●ശങ്കരാചാര്യരുടെ ജന്മ സ്ഥലമായ കാലടി
●ശ്രീനാരായണഗുരു വിന്റെ അദ്വൈതാശ്രമം(1913)
★1341 ൽ പെരിയാറിലുണ്ടായ വലിയ വെള്ളപ്പൊക്കത്തെ തുടർന്ന് മുസിരിസ് തുറമുഖം ഇല്ലാതാവുകയും കൊച്ചി തുറമുഖം രൂപംകൊള്ളുകയും ചെയ്തു
★1924 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ 99 ലെ വെള്ളപ്പൊക്കം എന്ന് പറയുന്നു ഇത് നടന്നത് കൊല്ലവർഷം 1099 ൽ ആയിരുന്നു
★പെരിയാറിന് കുറുകെ ഉള്ള നീളം കൂടിയ പാലം?
കുണ്ടന്നൂർ-തേവര(1.7KM)
★കേരളത്തിലെ ആദ്യത്തെ കോൺക്രീറ്റ് ഡാം-മാട്ടുപ്പെട്ടി ഡാം
★കേരളത്തിലെ ആദ്യത്തെ ഡാം-മുല്ലപ്പെരിയാർ
■ ഇടുക്കി ഡാം
★ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം
★1976 ൽ ഇന്ദിരാഗാന്ധി ഉത്ഘാടനം ചെയ്തു
★കാനഡയുടെ സഹായത്തോടെ ആയിരുന്നു നിർമ്മാണം
★"കൊളംബോ" മാതൃകയിൽ ആയിരുന്നു നിർമ്മാണം
★ഡാം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം കാണിച്ചു കൊടുത്ത ആദിവാസി നേതാവ്-കരിവെള്ളയാൻ കൊലുമ്പൻ(ഊരാളി വിഭാഗം)
★കേരളത്തിലെ ഭൂഗർഭ വൈദ്യുത നിലയം ആയ മൂലമറ്റം ഇടുക്കി ഡാമിന്റെ ഭാഗം ആണ്
★ഇടുക്കി ഡാമിന്റെ ഉത്പാദന ശേഷി-780കിലോ വാട്ട്
■ മുല്ലപ്പെരിയാർ
★കേരളവും തമിഴ്‌നാടും തമ്മിൽ തർക്കം നിലനിൽക്കുന്നു
★പെരിയാറിന്റെ പോഷക നദി ആയ മുല്ലയാറും പെരിയാറും തമ്മിൽ കൂടിച്ചേരുന്ന സ്ഥലത്താണ് മുല്ലപ്പെരിയാർ ഡാം
★താലൂക്ക്-പീരുമേട്
★പഞ്ചായത്ത്-കുമളി
★1886 ൽ നിർമ്മാണം ആരംഭിച്ചു
★പെരിയാർ ലീസ് എഗ്രിമെന്റ്, തിരുവിതാംകൂർ ദിവാനായ V.രാമയ്യങ്കാർ ഉം മദ്രാസ് സ്റ്റേറ്റ് സെക്രെട്ടറി ആയിരുന്ന J.C.ഹാനിങ്ടണും തമ്മിൽ 1886 ഒക്ടോബർ 29 ന് 999 വർഷത്തേക്ക് ഒപ്പുവച്ചു
★പെരിയാർ ലീസ് എഗ്രിമെന്റ് പുതുക്കിയ വർഷം - 1970(C. അച്യുതമേനോൻ മന്ത്രിസഭ)
★മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചിരിക്കുന്ന മിശ്രിതം - സുർക്കി
★നിർമ്മാതാവ് - ജോൺ പെന്നി ക്വിക്
★ഉത്ഘാടനം ചെയ്തത്-വെല്ലോത് പ്രഭു(1895ൽ)
★മുല്ലപ്പെരിയാറിലെ ജലം സംഭരിക്കാൻ തമിഴ്നാട് നിർമ്മിച്ച അണക്കെട്ട് - വൈഗ
★നിലവിലെ ഉയരം - 136 അടി(142 അടി ആക്കി ഉയർത്തണം എന്ന് തമിഴ്‌നാടിന്റെ ആവശ്യം)
★മുല്ലപ്പെരിയാർ തർക്ക പരിഹാര കമ്മിറ്റിയുടെ തലവൻ - ജസ്റ്റിസ് A.S.ആനന്ദ്
നല്ല വിവരങ്ങൾ
ReplyDelete