കലാരംഗം
★മലയാളത്തിലെ ആദ്യ കാവ്യം ആയി പരിഗണിക്കപ്പെടുന്നത്?
രാമചരിതം(ചീരാമകവി)
★മലയാള ഭാഷയുടെ പിതാവാര്?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
★കഥകളിയുടെ സാഹിത്യരൂപം?
ആട്ടക്കഥ
★മലയാളത്തിലെ ശാകുന്തളം എന്ന് അറിയപ്പെടുന്ന ആട്ടക്കഥ?
നളചരിതം ആട്ടക്കഥ(ഉണ്ണായി വാര്യർ)
★രാമചന്ദ്രവിലാസം എന്ന മഹാകാവ്യം എഴുതിയത്?
അഴകത്ത് പത്മനാഭകുറുപ്പ്
★എ.ആർ.രാജരാജ വർമ്മയുടെ ചരമത്തിൽ അനുശോചിച്ച് എഴുതപ്പെട്ട വിലാപ കാവ്യം?
പ്രരോദനം(കുമാരനാശാൻ)
★എം.ടി.യും എൻ.പി.മുഹമ്മദും ചേർന്നെഴുതിയ കൃതി?
അറബിപൊന്ന്
★മലയാളത്തിലെ ഏറ്റവും വലിയ നോവൽ?അവകാശികൾ(വിലാസിനി)
★മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ?
ഇന്ദുലേഖ(ചന്തു മേനോൻ)
★കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ
★തുള്ളൽ എത്ര വിധം?
3(ഓട്ടൻ, പറയൻ, ശീതങ്കൻ)
★നഗ്നപാദനായ ചിത്രകാരൻ?
എം.എഫ്.ഹുസൈൻ
★മൈ മ്യൂസിക് മൈ ലൈഫ് എന്നത് ആരുടെ കൃതി ആണ്?
പണ്ഡിറ്റ് രവിശങ്കർ
★കെ.പി.എ.സി യുടെ പൂർണ്ണ രൂപം?
കേരള പീപ്പിൾസ് ആർട്സ് ക്ലബ്
★കേരള കലാമണ്ഡലം,സംഗീത നാടക അക്കാദമി,സാഹിത്യ അക്കാദമി എന്നിവയുടെ ആസ്ഥാനം എവിടെ?
തൃശ്ശൂർ
★ഗീതാ ഗോവിന്ദത്തെ ആസ്പദമാക്കിയുള്ള കേരളീയ നൃത്ത രൂപം?
അഷ്ടപദി ആട്ടം
★സോപാന സംഗീതത്തിന്റെ ആചാര്യൻ ആര്?
ഞെരളത്ത് രാമപ്പൊതുവാൾ
★കേരളത്തിൽ നിന്ന് എത്രപേർക്ക് ജ്ഞാനപീഠം കിട്ടി?
5(ജി.ശങ്കരക്കുറുപ്പ്,എസ്. കെ.പൊറ്റെക്കാട്,തകഴി,എം.ടി.വാസുദേവൻ നായർ,ഓ,എൻ.വി.കുറുപ്പ്)
★കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ?
ത്യാഗരാജ സ്വാമികൾ,മുത്തുസ്വാമി ദീക്ഷിതർ,ശ്യാമ ശാസ്ത്രികൾ)
Comments
Post a Comment